ദോഹ: രാജ്യത്തെ തൊഴിലാളികളുടെ വേതനം കൃത്യമായും സുരക്ഷിതമായും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വേതന സംരക്ഷണ സംവിധാനത്തിന്റെ (WPS) ചട്ടങ്ങളിൽ സുപ്രധാന ഭേദഗതികളുമായി ഖത്തർ തൊഴിൽ മന്ത്രാലയം. തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും സംരക്ഷിക്കുന്നതിനും സമയബന്ധിതമായി ശമ്പളം നൽകുന്നത് ഉറപ്പാക്കുന്നതിനുമാണ് ഈ പുതിയ തീരുമാനങ്ങൾ.
നീതിന്യായ മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഗസറ്റ് പതിപ്പ് 15-ലാണ് തൊഴിൽ മന്ത്രിയുടെ 2026-ലെ 50-ാം നമ്പർ തീരുമാനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ......
ദോഹ:കോർട്ടിലെ ഡിജിറ്റൽ സ്കോറിംഗ് ബോർഡിൽ ലൈറ്റുകൾ തെളിയുമ്പോൾ, കയ്യിലെ വാളും മനസ്സിന്റെ ഏകാഗ്രതയും ഒരേ താളത്തിൽ ചലിപ്പിക്കുന്ന പെൺകുട്ടികളാണ് ഇന്ന് ദോഹയുടെ കായികഭൂപടത്തിലെ പുത്തൻ തരംഗം. പെൺകുട്ടികൾക്ക് അനുയോജ്യമല്ലെന്ന പരമ്പരാഗത ധാരണകളെ കടപുഴക്കിയെറിഞ്ഞാണ് ഖത്തർ ഫൗണ്ടേഷന്റെ (QF) 'ക്രിയേറ്റിംഗ് പാത്ത്വേയ്സ്' പദ്ധതിയിലൂടെ ഇവർ ഫെൻസിംഗ് കോർട്ടുകളിൽ പുതിയ ചരിത്രം കുറിക്കുന്നത്.
എജ്യുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ സെപ്റ്റംബർ 12 ശനിയാഴ്ച നടക്കാനിരിക്കുന്ന 'ടുഷെ: ഇന്റർനാഷണൽ ഫെൻസിംഗ് ഡേ 2026' വേദിയിൽ ഒളിമ്പിക് മെഡൽ ജേതാവ് ഇബ്തിഹാജ് മുഹമ്മദിനൊപ്പം മാറ്റുരയ്ക്കാൻ നൂറിലധികം കുരുന്നുകളാണ് അണിനിരക്കുന്നത്.
സിനിമയിൽ കണ്ട് കൊതിച്ച കളിയിൽ ഇന്ന് ഈ കൊച്ചു മിടുക്കി തന്ത്രശാലിയായ പോരാളിയാണ്. ......
ദോഹ:മനുഷ്യസംസ്കാരത്തിന്റെയും സാംസ്കാരിക വ്യക്തിത്വത്തിന്റെയും പാരമ്പര്യം വിളിച്ചോതുന്ന അപൂർവ്വ ആഭരണങ്ങളുടെ വൻ ശേഖരവുമായി ഖത്തർ മ്യൂസിയംസും (QM) ലെക്കോൾ സ്കൂൾ ഓഫ് ജ്വല്ലറി ആർട്സും (L’ÉCOLE) കൈകോർക്കുന്നു. 'അറൗണ്ട് ദി വേൾഡ് ഇൻ ജ്വല്ലറി' (Around the World in Jewellery) എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ പ്രദർശനം ഒക്ടോബർ 27 മുതൽ ഡിസംബർ 26 വരെ ദോഹയിലെ ഡിസൈൻ ഹബ്ബായ M7-ൽ നടക്കും.
ഖത്തർ മ്യൂസിയംസിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്രയും വലിയൊരു ആഭരണ ശേഖരം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുന്നത്. ......
ദോഹ: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്മെൻ്റ് രംഗത്ത് കൂടുതൽ സുതാര്യതയും കാര്യക്ഷമതയും നിരീക്ഷണവും ഉറപ്പാക്കുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം 'മുആവിൻ' (Moawen) ഡിജിറ്റൽ പ്ലാറ്റ്ഫോമിൻ്റെ ആദ്യ ഘട്ടം പുറത്തിറക്കി. പ്രമുഖ സാങ്കേതിക കമ്പനിയായ ഗൂഗിളുമായി (Google) സഹകരിച്ചാണ് മന്ത്രാലയം ഈ ഏകീകൃത പ്ലാറ്റ്ഫോം വികസിപ്പിച്ചെടുത്തിരിക്കുന്നത്.
തൊഴിലുടമകൾ, റിക്രൂട്ട്മെൻ്റ് ഏജൻസികൾ, ഗാർഹിക തൊഴിലാളികൾ എന്നിവരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതാണ് ഈ പ്ലാറ്റ്ഫോം. ......
ദോഹ:ഖത്തറിലെത്തിയ ഗയാന റിപ്പബ്ലിക് പ്രസിഡൻ്റ് ഡോ. മുഹമ്മദ് ഇർഫാൻ അലിയുമായി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ......

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ കുറവുണ്ടായി, പിടിച്ചെടുത്ത ലഹരി മരുന്നുകളില്‍ 19 ശതമാനം വര്‍ധന കേസുകളുടെ എണ്ണം 9208 ൽ നിന്ന് 10301 ആയി ഉയർന്നു. ലഹരി മാഫിയയുടെ വേരറക്കുക എന്ന ലക്ഷ്യത്തോടെ ആ ആഭ്യന്തര വകുപ്പ് നടപ്പാക്കിവരുന്ന 'ഓപ്പറേഷൻ തൂഫാൻ 100 ദിവസങ്ങൾ പൂർത്തിയാക്കുകയാണ്.ഈ കാലയളവിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണവും, പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ അളവും, മറ്റ് കുറ്റകൃത്യങ്ങളുടെ എണ്ണത്തിലെ കുറവും പരിശോധിക്കുമ്പോൾസുരക്ഷിതമായ ഒരു കേരളത്തിലേക്കുള്ള മാറ്റത്തിന് കളമൊരുക്കുന്നതിൽഓപ്പറേഷൻ തൂഫാൻ നിർണായകമായ പങ്കുവഹിച്ചു എന്ന് കാണാം.മയക്കു മരുന്നുകളുടെ നിർമ്മാണം വിതരണം ഉപയോഗം എന്നിവ തടയുന്നതിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ കുറ്റകൃത്യങ്ങൾ നിയന്ത്രിക്കുന്നതിലുംകഴിഞ്ഞ മൂന്നുമാസ കാലയളവിൽ സംസ്ഥാന പോലീസ് ഏകോപിതവും കാര്യക്ഷമവുമായ എൻഫോഴ്സ്മെന്റ് നടപടികളാണ് സ്വീകരിച്ചത്.
2026 ജൂൺ 2 മുതൽ ഇതുവരെ യുള്ള കണക്കുകൾ പരിശോധിച്ചാൽ അതിശയിപ്പിക്കുന്ന രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചതായി കാണാം.2025-ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ കണക്കുകൾ രണ്ട് കാര്യം വ്യക്തമായി പറയുന്നു. ഒന്ന്, ലഹരിക്കെതിരായ ഇൻഫോഴ്സ്മെൻ്റ് നടപടികൾ കൂടുതൽ മൂർച്ചയുള്ളതായി. ......
ദോഹ: രാജ്യത്തെ കലാമേഖലകളിലെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ശാക്തീകരിക്കുന്നതിനുമായി സാംസ്കാരിക മന്ത്രാലയം തയ്യാറാക്കിയ പുതിയ നിയമകരടിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. ഉപരിസഭയായ ശൂറാ കൗൺസിലിൻ്റെ പരിഗണനയ്ക്കായി പ്രമേയം കൈമാറി. ......
ദോഹ: ഈ വർഷത്തെ ആദ്യ പകുതിയിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷാ നിബന്ധന പാലിക്കുന്നതിൽ 97 ശതമാനം പുരോഗതി കൈവരിച്ചതായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രാദേശിക വിപണിയിലുള്ള വിവിധ ഉൽപ്പന്നങ്ങളിൽ നിന്നായി ശേഖരിച്ച 7,755 സാമ്പിളുകൾ പരിശോധിച്ച ശേഷമാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. ......
ദോഹ: രാജ്യത്തെ സർക്കാർ സംഭരണ-കരാർ നടപടികളുടെ കാര്യക്ഷമതയും വഴക്കവും വർദ്ധിപ്പിക്കുന്നതിനായി ടെൻഡറുകളും ലേലങ്ങളും സംബന്ധിച്ച നിയമത്തിൻ്റെ എക്സിക്യൂട്ടീവ് റെഗുലേഷനിൽ ഭേദഗതി വരുത്താനുള്ള പ്രമേയത്തിന് ഖത്തർ മന്ത്രിസഭ അംഗീകാരം നൽകി. പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ അധ്യക്ഷതയിൽ അമിരി ദിവാനിൽ ചേർന്ന പതിവ് മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
2019-ലെ 16-ാം നമ്പർ മന്ത്രിസഭാ പ്രമേയം വഴി പുറപ്പെടുവിച്ച നിർദ്ദിഷ്ട ഭേദഗതികൾക്ക് ധന മന്ത്രാലയമാണ് രൂപം നൽകിയത്. ......
ഓപ്പറേഷന് തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 11146 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 45 കേസുകളിലായി 61 പേര് കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന് തൂഫാന്റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 10301 ആയി. ......